സിംഗപ്പൂരിലേക്ക് കണ്ണും നട്ട് ലോകം;ട്രംപ്-കിം ചരിത്ര കൂടികാഴ്ചക്ക് തുടക്കം

ലോകരാഷ്ട്രം ആകാംഷയോടെ ഉറ്റുനോക്കുന്ന ചരിത്ര കൂടികാഴ്ച്ചയ്ക്ക് സിംഗപ്പൂരിൽ തുടക്കമായി.ബദ്ധവൈരികളായ യു എസ് ഡൊണാൾഡ് ട്രംപും,ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നും തമ്മിലുള്ള ചരിത്ര കൂടികാഴ്ചയ്ക്ക് സിങ്കപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ തുടക്കമായി.

ഉത്തരകൊറിയ അണ്വായുധം താഴെവയ്ക്കുമെന്ന പ്രതീക്ഷയിലാണ് യു.എസ്. ചര്‍ച്ചയ്ക്കിരിക്കുന്നത്. ഏഴുപതിറ്റാണ്ടോളം ശത്രുപക്ഷത്തായിരുന്ന യു.എസുമായി പുതിയ സൗഹൃദമാരംഭിക്കാമെന്നാണ് ഉത്തരകൊറിയയുടെ കണക്കുകൂട്ടല്‍.ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ തയ്യാറായില്ലെങ്കില്‍ ചര്‍ച്ച പരാജയപ്പെടാനാണ് സാധ്യത.
ഉച്ചകോടിയില്‍ കൊറിയന്‍യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലും തീരുമാനമായേക്കും.
ഉത്തരകൊറിയയില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച്‌ ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ചയില്‍ പരാമര്‍ശിച്ചേക്കും.
യു.എസാണ് ഉത്തര കൊറിയയുടെ ഏറ്റവുംവലിയ ഭീഷണി എന്നിരിക്കെ ചര്‍ച്ചയില്‍ കിം ജോങ് ഉന്‍ മുന്‍തൂക്കം നല്‍കുക ഉത്തരകൊറിയയുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കുമെന്നാണ് സൂചന.