പൊരിഞ്ഞ തല്ല് എന്ന് കേട്ടിട്ടല്ലേ ഉള്ളൂ… യുപിയിൽ സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ച ഹിന്ദു ജാഗരൺ സമിതി പ്രവർത്തകരെ പൊലീസ് തല്ലിയോടിച്ചു, ഇതിലും മികച്ച തല്ല് സ്വപ്നങ്ങളിൽ മാത്രമെന്ന് സോഷ്യൽ മീഡിയ (വീഡിയോ കാണാം, #video)

 

ഉത്തർ പ്രദേശിൽ സൂപ്രണ്ട് ഓഫിസിന് മുന്നിൽ സമരവുമായി വന്ന ഹിന്ദു ജാഗരൺ സമിതി പ്രവർത്തകരെ പൊലീസ് തല്ലിയൊടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അലിഗഢിലാണ് സംഭവം. തങ്ങളുടെ പ്രവർത്തകനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഒരു സംഘം പ്രവർത്തകർ പൊലീസ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചത്. എന്നാൽ ഇത്തരത്തിൽ അടികിട്ടുമെന്ന് അവർ പ്രതീക്ഷിച്ചതേയില്ല. അപ്രീതിക്ഷിതമായി സമരക്കാർക്കിടയിലേക്ക് വന്ന പൊലീസുകാർ ഇവരെ തല്ലിത്തുരത്തുകയായിരുന്നു. അടി പൊട്ടിത്തുടങ്ങിയതോടെ ഹിന്ദു ജാഗരൺ സമിതി പ്രവർത്തകർ നാലുപാടും ചിതറിയോടി രക്ഷപ്പെടുകയായിരുന്നു. വീഡിയോ കാണാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക