വിവിധ രാജ്യക്കാരും വേഷക്കാരും ഭാഷക്കാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് സന്തോഷം പകരുന്ന കാഴ്ചയാണ്; മാതൃകാപരമായ നോമ്പുതുറ സൽക്കരമാണ് ദുബായ് കെ എം സി സി നടത്തുന്നത്; എച്ച്.ഇ വിപുൽ

ദുബായ്: മാതൃകാ പരമായ നോമ്പുതുറ സൽക്കരമാണ് ദുബായ് കെ എം സി സി നടത്തി വരുന്നതെന്നും വിവിധ രാജ്യക്കാരും വേഷക്കാരും ഭാഷക്കാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് സന്തോഷം പകരുന്ന കാഴ്ചയാണെന്നും ദുബായ് ഇന്ത്യൻ കൗൺസിൽ ജനറൽ എച്ച്.ഇ വിപുൽ പറഞ്ഞു. യു എ എയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ദുബായ് കെ എം സി സി അൽ ബറാഹ ആസ്ഥാനത്തിൽ ഒരുക്കിയ ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് പി കെ അൻവർ നഹ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു.

പണ്ഡിത-പാമര-സമ്പന്ന-ദരിദ്ര വ്യത്യാസമില്ലാതെ മുതലാളി തൊഴിലാളി മാനദണ്ഡമാക്കാതെ ആരുടേയും പേരും പെരുമയും പദവിയും പ്രശസ്തിയും നോക്കാതെ ഒരേ പന്തിയിൽ ഒരേ ഭക്ഷണം വിളമ്പുന്നത് എല്ലാവരും സമന്മാരാണെന്ന് കാണിക്കുന്നു. ജീവ കാരുണ്യ സേവന മഖലയിൽ കെ എം സി സിയുടെ പ്രവർത്തനം പ്രശംസനീയമാണ്. നോമ്പ് തുറയ്ക്കെത്തുന്ന ആയിരങ്ങളിൽ ശബ്ദ കോലാഹലങ്ങളില്ലാതെ തന്മയത്വത്തോടും ചെറു പുഞ്ചിരിയോടും കൂടി സ്വീകരിച്ചിരുത്തി ഈത്തപ്പഴവും വെള്ളവും പഴങ്ങളും ജ്യൂസും ബിരിയാണിയും നൽകി ഊട്ടിവിടുന്നത് അനുകരണീയമാണ്. 2500 ലധികം വരുന്ന ആളുകൾക്ക് ദിവസേന നോമ്പുതുറ സമയമാകുമ്പോഴേക്കും ഒരേ സമയം ഇരിപ്പിടം ഒരുക്കി വളരെ അടുക്കും ചിട്ടയോടും അച്ചടക്കത്തോടും കൂടി വിഭവങ്ങൾ ഒരുക്കി വെക്കുന്ന കെ എം സി സി പ്രവർത്തകരുടെ ത്യാഗ സന്നദ്ധത അതുല്യമാണ്- കൗൺസിൽ ജനറൽ പാഞ്ഞു.

തൃശൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് സി എ റഷീദ് അൽ റവാബി, സൽസ മാനേജർ അബിസൺ ജേക്കബ്, പുന്നക്കൽ മുഹമ്മദലി, മുസ്തഫ മുട്ടുങ്ങൽ, ഒ .കെ ഇബ്രാഹിം, മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി, അവയിൽ ഉമ്മർ ഹാജി, ഹസൈനാർ തൊട്ടുബംഗം, അഡ്വ. സാജിദ് അബൂബക്കർ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, അഷ്‌റഫ് കൊടുങ്ങല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.