സ്കൂൾ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികൾ മരിച്ച സംഭവം; സ്കൂൾ ബസുകളിൽ പരിശോധന ശക്തമാക്കി

കൊച്ചിയിൽ സ്കൂൾ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിക്കാനിടയായ സംഭവത്തിന് പിന്നാലെ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. എറണാകുളം ജില്ലയിൽ വിദ്യാർത്ഥികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്താനാണ് തീരുമാനം. അമിത് വേഗതയിൽ സഞ്ചരിക്കുന്ന സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. വിദ്യാർത്ഥികളെ കുത്തിനിറച്ച് പോവുന്ന സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെയും നടപടി സ്വീകരിക്കും.

സ്കൂൾ ബസുകളിലെ പരിശോധന വരും ദിവസങ്ങളിൽ കേരളം മുഴുവൻ വ്യാപിപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.