ഫുട്‍ബോൾ ലോകകപ്പ്; ജർമനി കപ്പിൽ മുത്തമിടുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി

 

റഷ്യ ആദിത്യമരുളുന്ന ഫിഫ ലോകകപ്പ് ഫുട്‍ബോൾ മത്സരത്തിൽ ജർമനി വിജയം കരസ്ഥമാക്കുമെന്ന് ഇന്ത്യൻ ഫുട്‍ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി അഭിപ്രായപ്പെട്ടു. അതേസമയം ഫുട്‍ബോളിൽ പ്രവചനത്തിന് പ്രസക്തിയില്ലെന്നും കുഞ്ഞൻ ടീമുകൾ പോലും അട്ടിമറിയുമായി രംഗത്ത് വരാറുണ്ടെന്നും ഛേത്രി കൂട്ടിച്ചേർത്തു.കപ്പ് നേടാൻ സാധ്യതയുള്ള ടീമുകളുടെ ആദ്യത്തിൽ ജർമനിയെ ആണ് താൻ കാണുന്നത്, രണ്ടാമതായി സ്‌പെയിനിനും പിന്നെ ബ്രസീലിനും ഫ്രാൻസിനും സാധ്യതയുണ്ടെന്നും ഛേത്രി അഭിപ്രായപ്പെട്ടു. അട്ടിമറി നടത്താൻ സാധ്യതയുള്ള ടീം ബെൽജിയമാണ്, എന്നാൽ ഇംഗ്ളണ്ട് ടീം ഇത്തവണയും നിരാശപ്പെടുത്തും- ഛേത്രി കൂട്ടിച്ചേർത്തു.