ട്രംപ്- കിം കൂടിക്കാഴ്ച വിജയകരം; ഇരു രാഷ്ട്രങ്ങളും സമാധാനത്തിന്റെ പാതയിലേക്ക്

സിംഗപ്പൂരിൽ നടന്ന കിം ജോങ് ഉൻ ഡോണൾഡ്‌ ട്രംപ് കൂടിക്കാഴ്ച വിജയകരം. ഇതോടെ ഇരുരാഷ്ട്രങ്ങളും സമാധാനത്തിന്റെ പാതയിലേക്ക് ഇറങ്ങി വന്നിരിക്കുകയാണ്. സിംഗപ്പൂരിലെ സെന്റോസ് ദ്വീപിൽ നടന്ന കൂടിക്കാഴ്ചയിലാണ് യോജിച്ച് മുന്നോട്ട് പോവാൻ അമേരിക്കയും ഉത്തര കൊറിയൻ ഏകാധിപതിയും തീരുമാനിച്ചത്. ലോകം മുഴുവൻ സയൻസ് ഫിക്ഷൻ സിനിമ പോലെ തങ്ങളെ വീക്ഷിക്കുകയാണെന്നും ഇത് പുതിയ ചുവട് വെപ്പാണെന്നും കിം ജോങ് ഉൻ പറഞ്ഞു. പ്രതീക്ഷിച്ചത്തിലും എത്രയോ മികച്ചയാളാണ് കിമ്മെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ്‌ ടട്രംപ് പ്രതികരിച്ചു. ഇതോടെ സമാധാന കരാർ ഒപ്പ് വെക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി.
ഇരു രാഷ്ട്രങ്ങളെയും സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ ഒട്ടുമിക്ക ലോക രാഷ്ട്രങ്ങളും കിണഞ്ഞ് പരിശ്രമിച്ചിരുന്നു. ഇരു രാജ്യങ്ങളും സമാധാനത്തിന്റെ പാതയിലേക്ക് വന്നതോടെ ആണവ യുദ്ധ ഭീഷണിയിൽ നിന്നും ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ലോകം.