ചീമുട്ടയെറിഞ്ഞ് കുട്ടീന്യോയുടെ പെരുന്നാൾ ആഘോഷം;വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ആറാം ലോകകിരീടം നേടി റഷ്യൻ മണ്ണിലെത്തിയ ബ്രസീലിന് കണക്കുകൾ ഒരുപാട് വീട്ടാനുണ്ട്.യോഗ്യതാ മത്സരങ്ങളിലും സന്നാഹ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് അവർ ലോകകപ്പിന് ഒരുങ്ങികഴിഞ്ഞിരിക്കുകയാണ്.പക്ഷെ ടീമംഗങ്ങൾ അടിച്ചുപൊളിക്കുകയാണ്.ടീമിലെ പുത്തൻ താരോദയം കുട്ടീന്യോയുടെ പിറന്നാളാഘോഷം പൊളിച്ചടക്കിയിരിക്കുകയാണ് നെയ്മറും കൂട്ടരും.
കേക്ക് മുറിക്കലിന് പകരം ചീമുട്ടയെറിഞ്ഞാണ് ബ്രസീല്‍ താരങ്ങള്‍ കുട്ടീന്യോയുടെ ജന്മദിനം ആഘോഷമാക്കിയത്. സൂപ്പര്‍ താരം നെയ്മറുടെ നേതൃത്വത്തിലായിരുന്നു കുട്ടിന്യോയ്ക്ക് നേരെ ഈ ചീമുട്ടയേറ് പരിപാടി നടന്നത്.പിറന്നാളാഘോഷത്തിന്റെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റ് ട്രെൻഡിങിൽ മുന്നിലാണ്.

വീഡിയോ കാണാം: