കുന്നുകൂട്ടിയ മാലിന്യം നീക്കാതെ പിന്മാറില്ലെന്ന് ഉറപ്പിച്ച ജഡ്‌ജി മാലിന്യക്കൂമ്പാരത്തിന് മുന്നിലിരുന്നു, ഗത്യന്തരമില്ലാതെ വന്നപ്പോൾ നഗരസഭ മാലിന്യം നീക്കി, രസകരമായ സംഭവം നടന്നത് കൊച്ചിയിൽ

കേരളത്തിൽ മാലിന്യ നിർമ്മാർജ്ജനം എന്നും വലിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ പൊതുസ്ഥലത്തെ മാലിന്യം നിർമ്മാർജനം ചെയ്യണം എന്നാവശ്യപ്പെട്ട് ഒരു ജഡ്‌ജിക്ക് രംഗത്തിറങ്ങേണ്ടി വന്നത് ആദ്യമായിട്ടായിരിക്കും. കൊച്ചിയിലാണ് സംഭവം. കൊച്ചി ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എഎം ബഷീറാണ് മാലിന്യം നീക്കം ചെയ്യാതെ സ്ഥലത്ത് നിന്നും മാറില്ലെന്ന് വാശി പിടിച്ചത്. ഇതോടെ മുട്ടുമടക്കിയ നഗരസഭാ അധികൃതർ വാഹനവുമായി വന്ന് മാലിന്യം നീക്കം ചെയ്യുകയായിരുന്നു. എറണാകുളം മാർക്കറ്റിലാണ് രസകരമായ സംഭവം നടന്നത്. പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് സബ് ജഡ്‌ജ്‌ കൂടിയായ അദ്ദേഹം സ്ഥലത്ത് എത്തിയത്. മാലിന്യക്കൂമ്പാരം കണ്ട് ദേഷ്യം വന്നതിനെ തുടർന്നാണ് നീക്കം ചെയ്യാതെ മാറുന്ന പ്രശനമില്ലെന്ന് അദ്ദേഹം വാശി പിടിച്ചതത്രെ.