കുമ്മനം രാജശേഖരന്‍ നാളെ കേരളത്തിലെത്തും,വരുന്നത് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിൽ

മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നാളെ കേരത്തിലെത്തും.
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ കുമ്മനം രാജശേഖരനായി ഒരുക്കിയിരിക്കുന്നത്. പത്ത് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ മാറി നില്‍ക്കാന്‍ പാടില്ലെന്നുള്ള വ്യവസ്ഥയുള്ളതിനാൽ
ജൂൺ 20 വരെ കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് അദ്ദേഹം മടങ്ങും. രാഷ്ട്രപതിയുടെ മുൻ‌കൂർ അനുമതിയോടെ പ്രത്യേക വിമാനത്തിലാണ് കുമ്മനം രാജശേഖരൻ വരിക.
. സംസ്ഥാനത്ത് അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ കുമ്മനം കേരളത്തില്‍ എത്തുന്നത്.