പ്രതീക്ഷ നൽകി സലാഹ്;സലാഹ് ഈജിപ്തിന്റെ പരിശീലനത്തിൽ പങ്കെടുത്തു

ആരാധകരുടെ ആശങ്കയകറ്റി മുഹമ്മദ് സലാഹ് ഈജിപ്തിന്റെ പരിശീലനത്തിൽ പങ്കെടുത്തു.കഴിഞ്ഞ മാസം നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിനിടെ റയൽ മാഡ്രിഡ് നായകൻ റാമോസിന്റെ ടാക്കിളിനിടെയാണ് മുഹമ്മദ് സാലയ്ക്ക് പരിക്കേറ്റത്. ചുമലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന സലാഹ് അതിന് ശേഷം ആദ്യമായിട്ടാണ് പരിശീലനത്തിനിറങ്ങിയത്. ഇന്ന് നടന്ന വാം അപ് സെഷനില്‍ ആണ് സലാഹ് പങ്കെടുത്തത്. സലാഹിന്റെ പരുക്ക് വേഗത്തില്‍ പൂര്ണമാവുന്നുണ്ട് എന്നാണ് ടീം ഡോക്ര്‍ ഇഹാബ് ലഹിത പറഞ്ഞത് . എന്നാല്‍ ഉറുഗ്വേക്കെതിരായ ആദ്യ മത്സരത്തില്‍ സലാഹ് കളിക്കുന്ന കാര്യം ഇപ്പോള്‍ പറയാന്‍ പറ്റില്ല എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.