ഇറാനിൽ പ്രവേശിക്കണമെങ്കിൽ ശിരോവസ്ത്രമണിയണമെന്ന്; ഇന്ത്യൻ ചെസ് താരം സൗമ്യ സ്വാമിനാഥൻ ഏഷ്യൻ ടീം ചെസ് ചാമ്പ്യൻഷിപ്പ് മത്സരം ബഹിഷ്‌കരിക്കും

 

ഇറാനിൽ നടക്കുന്ന ഏഷ്യൻ ടീം ചെസ് ചാമ്പ്യൻഷിപ്പ് മത്സരം ഇന്ത്യൻ താരം സൗമ്യ സ്വാമിനാഥൻ ബഹിഷ്‌കരിക്കും. ഇറാനിൽ പ്രവേശിക്കണമെങ്കിൽ നിർബന്ധമായും ശിരോവസ്ത്രമണിയണം എന്ന നിബന്ധനയിൽ പ്രതിഷേധിച്ചാണ് സൗമ്യ ചെസ് മത്സരം ഉപേക്ഷിക്കുന്നത്. അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും അനുവദിക്കാത്ത രാജ്യത്ത് പോവാൻ താൽപര്യമില്ലെന്ന് സൗമ്യ സ്വാമിനാഥൻ ഇതേക്കുറിച്ച് പ്രതികരിച്ചു. കായിക വേദികളിൽ സംസ്കാരവും മതവും അടിച്ചേൽപിക്കരുതെന്നും സൗമ്യ കൂട്ടിച്ചേർത്തു.

ജൂലായ് 27 മുതൽ ആഗസ്റ്റ് നാല് വരെയാണ് ചെസ് മത്സരം നടക്കുക. ഇറാനിലെ ഹമദാൻ നഗരമാണ് മത്സരത്തിന് ആതിഥ്യമരുളുന്നത്.