ഗൗരി ലങ്കേഷ് കൊലപാതകക്കേസ്; പ്രതിയുടെ ഡയറിയിൽ നിന്നും കൊലപ്പെടുത്തേണ്ടവരുടെ പേര് വിവരങ്ങൾ കണ്ടെടുത്തു; സംഘപരിവാർ ഹിറ്റ്ലിസ്റ്റിൽ ഗിരീഷ് കർണാട് ഉൾപ്പെടെയുള്ള പ്രമുഖർ ഉണ്ടെന്ന് സൂചന

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയുടെ ഡയറിയിൽ നിന്നും സംഘപരിവാർ ഹിറ്റ്ലിസ്റ്റ് കണ്ടെത്തിയാതായി സൂചനകൾ. പ്രസിദ്ധ എഴുത്തുകാരനും സംഘപരിവാർ വിമർശകനുമായ ഗിരീഷ് കർണാട് അടക്കമുള്ള പ്രമുഖർ ഈ ലിസ്റ്റിലുണ്ടെന്നാണ് സൂചന. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ബി.​ടി ല​ളി​താ നാ​യി​ക്, ഗു​രു വീ​ര​ഭ​ദ്ര ച​ന്നാ​മ​ല സ്വാ​മി, യു​ക്തി​വാ​ദി സി.​എ​സ് ദ്വാ​ര​ക​നാ​ഥ് തു​ട​ങ്ങി​യ​വ​ർ ഹി​റ്റ്ലി​സ്റ്റി​ലു​ണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയപുരം സ്വദേശി പരശുറാം വാഗ്‌മറെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാൾ ശ്രീരാമസേനാ തലവൻ പ്രമോദ് മുത്തലിക്കിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദുത്വവാദികളാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് എന്ന വാദം ഇതോടെ സത്യമാണെന്ന് തെളിയുകയാണ്.

ഇപ്പോൾ അറസ്റ്റിലായ പരശുറാം വാഗ്‌മറെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ഗൗരി ലങ്കേഷ് വധത്തിൽ അറസ്റ്റിലാവുന്ന ആറാമത്തെ പ്രതിയാണ് ഇയാൾ. ഹി​ന്ദു യു​വ സേ​ന നേ​താ​വ് കെ.​ടി. ന​വീ​ൻ​കു​മാ​ർ, അ​മോ​ൽ കാ​ലെ, മ​നോ​ഹ​ർ ഇ​ഡ്‌​വെ, സു​ജീ​ത്കു​മാ​ർ, അ​മി​ത് ദേ​ഗ്‌​വെ​ക​ർ എ​ന്നി​വ​രാ​ണു നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ​ത്. കാ​ലെ​യും ദേ​ഗ്‌​വെ​ക​റും മ​ഹാ​രാ​ഷ്‌​ട്ര​ക്കാ​രാ​ണ്. മ​റ്റു മൂ​ന്നു പേ​രും ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​ണ്. ന​വീ​ൻ​കു മാ​റാ​ണ് ആ​ദ്യം അ​റ​സ്റ്റി​ലാ​യ​ത്.