പോർച്ചുഗൽ -സ്പെയിൻ ഹൈലൈറ്റ്‌സ് കാണാം

ലോകകപ്പിലെ രണ്ടാം ദിനത്തിലെ ഗ്ലാമർ പോരാട്ടമായ സ്പെയിൻ-പോർച്ചുഗൽ മത്സരം ആവേശഭരിമായ സമനിലയിൽ കലാശിച്ചു.ഇരു ടീമുകളും 3 ഗോൾ വീതം നേടിയ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക് നേടി.കളിയുടെ 4 ആം മിനിറ്റിൽ ക്രിസ്റ്റ്യാനോയേ ബോക്സിൽ വീഴ്ത്തിയതിനുള്ള പെനാൾട്ടി ലക്ഷ്യത്തിലേക്കെത്തിച്ച് റൊണോൾഡോ സ്കോർബോർഡിന് തുടക്കം കുറിച്ചു.എന്നാൽ 24 ആം മിനിറ്റിൽ ഡീഗോ കോസ്റ്റയിലൂടെ സ്പെയിൻ തിരിച്ചടിച്ചു.ആദ്യപകുതിക്ക് പിരിയുന്നതിന് മുമ്പ് ഗോൾകീപ്പർ ഡിഗിയയുടെ കൈചോർത്തി റൊണോൾഡോ രണ്ടാം ഗോൾ നേടിയതോടെ സ്കോർ ബോർഡ് 2-1 എന്ന നിലയിൽ ആദ്യപകുതി അവസാനിച്ചു.രണ്ടാം പകുതിയിൽ അക്രമണം അഴിച്ച് വിട്ട സ്പാനിഷ് പടയ്ക്കായി ഡീഗോ കോസ്റ്റ വലകുലുക്കി ഒപ്പമെത്തിച്ചു.തൊട്ട് പിന്നാലെ നാച്ചോയുടെ തകർപ്പൻ ഷോട്ടിലൂടെ സ്പെയിൻ ലീഡുയർത്തി.സ്കോർബോർഡിൽ 3-2 എന്ന നിലയിൽ സ്പെയിൻ വിജയമുറപ്പിച്ച ഘട്ടത്തിലായിരുന്നു ക്രിസ്റ്റ്യാനോ റൊണോൾഡോയുടെ മൂന്നാം ഗോൾ.ബോക്സിന് തൊട്ട് പുറത്ത് നിന്നെടുത്ത ഫ്രീകിക്കിലൂടെ ഗോൾനേടി ക്രിസ്റ്റ്യാനോ ഹാട്രിക്ക് നേടി.സമനിലയോട് കൂടി ഇരു ടീമുകളും ഓരോ പോയിൻറ്റ് പങ്കിട്ടു