തന്റെ സഹോദരനെ ആക്രമിച്ചതിന് പിന്നിൽ ആരെന്ന് വെളിപ്പെടുത്തി കഫീൽ ഖാൻ

തന്റെ സഹോദരനെ ആക്രമിച്ചതിന് പിന്നിൽ ബിജെപി എംപി കമലേഷ് പാസ്വനാണെന്ന് ഡോക്ടർ കഫീൽ ഖാൻ.സംഭവത്തിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പോലീസ് നടപടിയെടുക്കാമെന്ന് പറഞ്ഞിട്ടും സംഭവത്തിൽ പോലീസ് നിഷ്‌ക്രിയത്വം കാണിച്ചുവെന്ന് കഫീൽ ഖാൻ കുറ്റപ്പെടുത്തി.ബൻസാവോൻ മണ്ഡലത്തിലെ എംപി ആയ കമലേഷ് പാസ്വന് തന്റെ സഹോദരനോട് വ്യക്തി വൈരാഗ്യം ഇല്ലെന്നും തന്റെ അമ്മാവന്റെ ഭൂമി കയ്യേറിയതിനെ തുടർന്ന് നിയമനടപടി സ്വീകരിച്ചതാണ് കമലേഷ് പാസ്വനും ബൽദേവ് പ്ലാസ ഉടമയുമായ സതീഷ് നാങ്കലിയായും ചേർന്ന് തന്റെ സഹോദരനെ ആക്രമിക്കാൻ കൊട്ടേഷൻ നൽകിയതെന്നും കഫീൽ ഖാൻ വ്യക്തമാക്കി.കഴിഞ്ഞ ഞായറാഴ്ചയാണ് കഫീൽ ഖാന്റെ സഹോദരൻ വെടിയേറ്റത്.