അവസാനം യു പിയിൽ ടോൾബൂത്തുകൾക്കും കാവി പൂശി;യുപി സർക്കാരിന്റെ കാവിപ്രേമം തുടരുന്നു

ഉത്തർ പ്രദേശ് സർക്കാരിന്റെ കാവിപ്രേമം തുടരുകയാണ്. മുഖ്യമ​ന്ത്രിയുടെ ഒാഫീസ്​ മുതല്‍ സംസ്ഥാനത്തെ മറ്റ്​ പ്രധാന കെട്ടിടങ്ങള്‍ക്കെല്ലാം ഇതിനോടകം തന്നെ കാവി നിറം നൽകിക്കഴിഞ്ഞിരിക്കുകയാണ്.
സർക്കാർ ഓഫീസുകൾക്കും പാര്‍ക്കുകള്‍ക്കും ഡിവൈഡറുകള്‍ക്കും കാവി പൂശിയതിന് പിന്നാലെ യു.പിയില്‍ ടോള്‍ബൂത്തുകള്‍ക്കും കാവിനിറം പൂശി . മുസഫര്‍നഗര്‍-ഷരാണ്‍പൂര്‍ ഹൈവേയിലെ ടോള്‍ബൂത്തുകള്‍ക്കാണ്​​ കാവി നിറം നല്‍കയിരിക്കുന്നത്​.
യോഗി ആദിത്യനാഥി​ന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്​ ശേഷമാണ്​ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക്​ കാവി നിറം നല്‍കാന്‍ തുടങ്ങിയത്​​