അടിയന്തര പ്രമേയത്തിന് അനുമതിയില്ല: പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുണ്ടായ കാലതാമസം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനുള്ള അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം നിയമ സഭയിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുണ്ടായ കാലതാമസം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തരപ്രമേയ നോട്ടീസ് സമര്‍പ്പിച്ചത്. പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തെ റവന്യൂ വകുപ്പ് പരാജയമാണെന്നും ദുരന്തനിവാരണ സേന പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ആവശ്യപ്പെട്ടു.