ഒടുവിൽ ഐഎഎസ് ഉദ്യോഗസ്ഥന്മാർ വഴങ്ങി;അരവിന്ദ് കെജ്‌രിവാൾ സമരം അവസാനിപ്പിച്ചു

ഒമ്പത് ദിവസമായി ഡൽഹി ലഫ്റ്റന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സംഘവും നടത്തിവന്ന സമരം നിർത്തി. ഐഎഎസ് ഓഫീസര്‍മാര്‍ ജോലിയിലേക്ക് മടങ്ങി വന്നതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചതിനെ തുടർന്നാണ് അരവിന്ദ് കെജ്രിവാള്‍ സമരം അവസാനിപ്പിച്ചത്.നാലു മാസമായി ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരോട് ജോലിയില്‍ തിരിച്ചുകയറാന്‍ നിര്‍ദേശം നല്‍കുക, റേഷന്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളില്‍ ഉന്നയിച്ചുകൊണ്ടാണ് അരവിന്ദ് കെജ്‌രിവാളും സംഘവും സമരം നടത്തിയത്. സമരത്തെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.