മോദിയെ വിശ്വസിച്ചു;കശ്മീരിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ബിജെപിയുമായി സഖ്യമുണ്ടാക്കിയത്- മെഹബൂബ മുഫ്തി; ‘ഇനി ആരുമായും സഖ്യത്തിനില്ല’

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിച്ചാണ് കശ്മീരിൽ സഖ്യം രൂപീകരിച്ചതെന്നും ഇനി ആരുമായും സഖ്യത്തിനില്ലെന്നും പിഡിപി നേതാവും മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. കശ്മീരിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ബിജെപിയുമായി സഖ്യം ചേർന്നതെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.
രാജിക്കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.ഇന്ന് ഉച്ചയ്ക്കാണ് ദേശീയ രാഷ്ട്രീയത്തിൽ തന്നെ കോളിളക്കം സൃഷ്ടിച്ച് മെഹ്ബൂബ മുഫ്തി കശ്മീർ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്.ഭരണം അനിശ്ചിത്വത്തിലായതോടെ രാഷ്‌ട്രപതി ഭരണം ഏറ്റെടുക്കുകയായിരുന്നു.