ആരാധകരുടെ കാത്തിരിപ്പിന് വിരാമം;സലാഹ് ഇന്നിറങ്ങും;ഈജിപ്തിന് നിർണായകം

ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ഇന്ന് ഉറുഗ്വയ്‌ക്കെതിരായ മത്സരത്തിന് ഇറങ്ങും. ആതിഥേയരായ റഷ്യയ്‌ക്കെതിരെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് സ്റ്റേഡിയത്തിലാണ് ഈജിപ്തിന്റെ മത്സരം. സലാഹിന്റെ ലോകകപ്പ് അരങ്ങേറ്റ മത്സരമാകും ഇത്. ലിവര്‍പൂളിനായി ചാംപ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിനിടെ റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസുമായുള്ള ചലഞ്ചിനിടെ പരിക്കേറ്റ സലാഹിന് ഈജിപ്തിന്റെ ആദ്യ മത്സരത്തില്‍ ബൂട്ടണിയാന്‍ സാധിച്ചിരുന്നില്ല.

ഉറുഗ്വയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഈജിപ്ത് പരാജയപ്പെട്ടിരുന്നു. ഇന്ന് റഷ്യയ്‌ക്കെതിരേ നിര്‍ണായക മത്സരത്തിനിറങ്ങുന്ന ഈജിപ്തിന് സലാഹ് തിരിച്ചെത്തുന്നത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.