ആന്ധ്ര മുഖ്യമന്ത്രിയാകാൻ മമ്മൂട്ടി എത്തി; സെറ്റിലെത്തിയ മമ്മൂട്ടിക്ക് ‘യാത്ര ടീം’ ഒരുക്കിയത് വൻ സ്വീകരണം

ആന്ധ്രപ്രദേശ് മുന്‍ മുഖ്യ മന്ത്രി വൈഎസ് രാജശേഖരറെഡ്ഡിയായി മമ്മൂട്ടി വേഷമിടുകയാണ്. കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൻറെ പേര് യാത്ര എന്നാണ്. സെറ്റിലെത്തിയ മമ്മൂട്ടിയെ അണിയറപ്രവര്‍ത്തകര്‍ നൃത്തചുവടുകളുമായാണ് സ്വീകരിച്ചത്. നയന്റാരയാണ് മമ്മൂട്ടിയുടെ നായികയായെത്തുന്നത്.

വിജയ് ചില്ല നിർമ്മിക്കുന്ന യാത്ര അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രയുടെ അണിയറപ്രവര്‍ത്തകര്‍. ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. മാഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍.

2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്.