(വീഡിയോ കാണാം) ബിഗ്‌ബോസ് 2: മലയാളി നടി ജനനി അയ്യരും ഐശ്വര്യ ദത്തയും തമ്മിലുള്ള ലിപ് ലോക്ക് രംഗം വിവാദമാകുന്നു; കുട്ടികളെ ഇത് വഴിതെറ്റിക്കുമെന്ന് ആക്ഷേപം

റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ തമിഴ്പതിപ്പ് വീണ്ടും വിവാദത്തിലേക്ക്. പ്രോമോ വീഡിയോയിലര്യ ദത്തയും തമ്മിലുള്ള ലിപ് ലോക്ക് രംഗമാണ് ഇപ്പോൾ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ആണ്‍വേഷം ധരിച്ച് എത്തുന്ന ജനനിയെ ചുംബിക്കുന്ന ഐശ്വര്യയുടെ വീഡിയോ പരിപാടിയുടെ പ്രോമോ ആയി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. തുടർന്ന് ബൈരവധി വിമർശനങ്ങളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്.
തമിഴ് സംസാകാരത്തിന് ഒരിക്കലും നിരക്കാത്ത ഷോ ആണിതെന്നും കുട്ടികളെ ഇത് വഴിതെറ്റിക്കുമെന്നുള്ള വിമർശനങ്ങളും ഉയർന്നു.

ആദ്യസീസണില്‍ ഓവിയയും ആരവും തമ്മിലുള്ള ചുംബനരംഗമായിരുന്നു വിവാദമായത്. പരിപാടിയുടെ അവതാരകന്‍ ഇത്തവണയും കമല്‍ഹാസന്‍ തന്നെയാണ്. പതിനാറ് മത്സരാര്‍ഥികളാണ് ഇത്തവണയും സീസണ്‍ 2വില്‍ ഉള്ളത്. അതേസമയം മലയാളത്തില്‍ മോഹന്‍ലാല്‍ അവതാരകനാകുന്ന ബിഗ്‌ബോസ് ജൂണ്‍ 24 ന് ആരംഭിക്കും.