കുതിരയോട്ട മത്സരത്തിൽ ചാമ്പ്യനാണ്!പറഞ്ഞിട്ടെന്ത് കാര്യം,അനുമോദനങ്ങൾക്ക് പകരം ലഭിക്കുന്നത് വധഭീഷണികൾ;കാരണം യുവാവ് ദളിതനാണ്!

കുതിരയോട്ട മത്സരത്തിൽ ചാമ്പ്യനായി രാജ്യത്തിന് അഭിമാനമായി മാറിയ ചെറുപ്പക്കാരനാണ് ഇരുപത്തിമൂന്നുകാരനായ പ്രവീണ്‍ കുമാർ. രാജ്യാന്തര ആശ്വാരൂഡ അഭ്യാസപ്രകടനത്തിൽ ചാമ്പ്യനായ തന്റെ ഏറ്റവും വലിയ ലക്ഷ്യം ഒളിമ്പിക്സ് ആണെന്നും പ്രവീൺ കുമാർ പറയുന്നു.പക്ഷെ അനുമോദനങ്ങൾക്കും അഭിനന്ദനങ്ങൾക്കും പകരം വധ ഭീഷണികളും ആക്ഷേപവുമാണ് പ്രവീൺ കുമാറിന് ലഭിക്കുന്നത്.കാരണം പ്രവീൺ കുമാർ ദളിതനാണ്! തനിക്ക് വധഭീഷണികൾ വരുന്നുവെന്ന് പറഞ്ഞ് പ്രവീൺ കുമാർ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്വിറ്റർ സന്ദേശം അയച്ചിരിക്കുകയാണ്.
ചമ്മാര്‍ വിഭാഗത്തിലുള്ള തന്നെ ഉയര്‍ന്ന ജാതിക്കാരെന്നു പറയപ്പെടുന്നവര്‍ ഭീഷണിപ്പെടുത്തുന്നതായാണ് പ്രവീണിന്റെ പരാതി. സുപ്രീം കോടതി അഭിഭാഷകനും കുടുംബവും തനിക്കുനേരെ ആസിഡ് ആക്രമണം നടത്തി കൊലപ്പെടുത്തിയേക്കുമെന്നാണ്പ്രവീൺ പറയുന്നത്.തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്ന് പ്രവീൺ കുമാർ മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്