ഉപഭോക്താക്കളുടെ മുഖം കറുപ്പിക്കുന്ന തരത്തിലുള്ള പുതിയ അപ്ഡേഷനുമായി ഫേസ്ബുക്ക്

ഉപഭോക്താക്കളുടെ മുഖം കറുപ്പിക്കുന്ന പുതിയ മുഖം മിനുക്കളുമായി ഫേസ്ബുക്ക്. അതും ഇപ്രാവശ്യം മുഖം മിനുക്കുന്നത് ജനങ്ങള്‍ കണ്ടും കേട്ടും പൊറുതിമുട്ടിയിരിക്കുന്ന പരസ്യം ഉൾക്കൊള്ളിച്ചാണ്. വെറും പരസ്യമല്ല വീഡിയോ പരസ്യമാണ് ഇനി മുതല്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ ഉൾക്കൊള്ളിക്കാൻ പോകുന്നത്.

ഏറ്റവും അധികം വരുമാനം നേടിത്തരുന്ന പരസ്യങ്ങള്‍ ഫെയ്‌സ്ബുക്ക് ഉള്‍ക്കൊള്ളിക്കുന്നതില്‍ അതിശയമില്ലെങ്കിലും ഉപയോക്താക്കള്‍ അതൃപ്തരാകുമെന്ന കാര്യത്തിൽ സംശയമില്ല. അതിനാല്‍ തന്നെ പരസ്യങ്ങള്‍ കുത്തിനിറയ്ക്കാന്‍ ഫെയ്‌സ്ബുക്ക് തുനിയില്ലെന്ന് വേണം കരുതാന്‍.

എന്നിരുന്നാലും ചാറ്റിംഗ് ആപ്പില്‍ വീഡിയോ പരസ്യങ്ങളുടെ കടന്നു കയറ്റം അപ്രീതി സൃഷ്ടിക്കുമെന്ന് ഉറപ്പ്. അതിനെ എങ്ങനെ ഫെയ്‌സ്ബുക്ക് തരണം ചെയ്യുമെന്നാണ് ഇനി അറിയേണ്ടത്. എന്തെങ്കിലും രീതിയിലുള്ള ഓപ്ഷനോടെ ഈ മാറ്റം ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.