ചരിത്രം കുറിച്ച് സൗദി വനിതകൾ;വാഹനവുമായി സൗദി വനിതകൾ നിരത്ത് കീഴടക്കുന്നു;സൗദിയിൽ പുതിയ വിപ്ലവം

സൗദി അറബിയയിൽ ഇനി ചീറിപ്പായുന്ന വാഹനങ്ങളുടെ വളയം പിടിക്കുന്ന സ്ത്രീകൾ ഒരു നിത്യകാഴ്ചയാകാൻ പോവുകയാണ്.നൂറ് കണക്കിന് വനിതകൾ ഇന്ന് മുതല്‍ സ്വന്തം വാഹനവുമായി നിരത്തിലിറങ്ങിക്കഴിഞ്ഞു. രാജ്യത്തൊട്ടാകെ ആയിരക്കണക്കിന് പേര്‍ക്ക് ഇതിനകം പുതിയ ലൈസന്‍സ് അനുവദിച്ചു കഴിഞ്ഞു.കഴിഞ്ഞ വര്‍ഷാവസാനം സല്‍മാന്‍ രാജാവ് നടത്തിയ പ്രഖ്യാപനം. 53000 പേരാണ് ഇതിനകം ലൈസന്‍സിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്‍. ഇതുവരെ നൂറ് കണക്കിന് പേര്‍ക്ക് അനുവദിച്ചു. വ
കമ്പ്യൂട്ടര്‍ പരിശീലനവും പ്രത്യേക ട്രാക്കിലുള്ള ഓട്ടവുമൊക്കെ കഴിഞ്ഞാണ് വാഹനങ്ങൾ റോഡിലേക്ക് ഇറക്കാൻ സൗദി വനിതകളെ സജ്ജരാക്കുക.