ഐശ്വര്യ റായിയുടെ മകൾ ആരാധ്യ ഭാവി പ്രധാനമന്ത്രിയാകും: പക്ഷെ പ്രവചനം ശരിയാവാൻ ഒരു നിബന്ധനയുണ്ട്

ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ മകള്‍ ആരാധ്യ ഭാവി പ്രധാനമന്ത്രിയാകുമെന്ന് ഹൈദരാബാദില്‍ നിന്നുള്ള ജോത്സ്യനായ ഡി ഗ്യാനേശ്വറിന്റെ പ്രവചനം. പക്ഷെ ഒരു നിബന്ധനയുണ്ട്, രോഹിണി എന്ന പേര് ആരാധ്യ സ്വീകരിച്ചാല്‍ മാത്രമേ പ്രധാനമന്ത്രിയാകൂ എന്നാണ് അദ്ദേഹത്തിന്റെ വാദം.

പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും ഗ്യാനേശ്വര്‍ പ്രവചിച്ചു.

നടന്മാരായ ചിരഞ്ജീവി, രജനീകാന്ത് എന്നിവരുടെ രാഷ്ട്രീയ പ്രവേശനം വളരെ കൃത്യമായി താന്‍ പ്രവചിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.