പെൺകുട്ടിയായതിന്റെ പേരിൽ നാലു ദിവസം പ്രായമുള്ള നവജാത ശിശുവിനെ അച്ഛൻ കുത്തിക്കൊന്നു: സംഭവം ഇങ്ങനെ

ഗുജറാത്ത് : ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിൽ ആറാമതും പെൺകുട്ടി ജനിച്ചതിൽ മനംനൊന്ത് അച്ഛന്റെ ക്രൂരകൃത്യം. വിനോദ് റാത്തോ‍ഡ് എന്നയാളാണ് നാലു ദിവസം മാത്രം പ്രായമുള്ള മകളെ കുത്തിക്കൊന്നത്. ഭാര്യാ പിതാവിന്റെ പരാതിയുടെ അടിസ്ഥനത്തിൽ പൊലീസ് വിനോദിനെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച കുട്ടിയെ കാണാൻ ആശുപത്രിയിൽ എത്തി കത്തി കൊണ്ട് കുത്തുകയായിരുന്നു. ഈസമയം ഉറങ്ങുകയായിരുന്ന ഭാര്യ വിമല കുട്ടിയുടെ കരച്ചിൽ കേട്ട് എഴുന്നേറ്റുവെങ്കിലും. ഒാടി രക്ഷപ്പെടാൻ ശ്രമിച്ച വിനോദിനെ ഭാര്യയുടെ ബന്ധുക്കൾ ചേർന്ന് പിടികൂടുകയായിരുന്നു. പത്തു വർഷം മുമ്പ് വിവാഹിതരായ വിനോദിനും വിമലയ്ക്കും അഞ്ചു പെൺമക്കളാണ്.