ഗുരുവായൂരിൽ താലി കെട്ടും , മൈസൂരിൽ വിവാഹ സദ്യയും: സാഹസികമായി ആഘോഷിച്ച കല്യാണം നടന്നത് ഇങ്ങനെ

ഗുരുവായൂര്‍: ജീവിതത്തിലെ മറക്കാനാവാത്ത മുഹൂര്‍ത്തമാണ് ഓരോ കല്യാണ ദിനങ്ങളും പകരുന്നത്. പലരും ആ മുഹൂര്‍ത്തം ആര്‍ഭാടമായി നടത്തുന്നത്തി സന്തോഷിക്കുന്നവരാണ്. ഇങ്ങനെ ശനിയാഴ്ച രാവിലെ നടന്ന ഒരു വിവാഹമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ശനിയാഴ്ച രാവിലെ പത്തരയ്‌ക്ക് ഗുരുവായൂരില്‍ വച്ചായിരുന്നു പ്രമിതയുടെയും ഗോവിന്ദിന്റെയും കല്യാണം. താലികെട്ട് ഗുരുവായൂരില്‍ വേണമെന്ന് വധുവിന്റെ വീട്ടുക്കാരും സദ്യ മൈസൂരില്‍ വേണമെന്ന് വരന്റെ വീട്ടുക്കാരും ആഗ്രഹം പ്രകടപ്പിച്ചതിനെ തുടർന്നാണ് വിവാഹം ഇങ്ങനെ നടത്തിയത്.

പ്രശ്ന പരിഹാരത്തിന് കുടംബത്തെ സഹായിച്ചത് ഹെലികോപ്ടറുകളാണ്. ക്ഷേത്രത്തില്‍ വച്ച്‌ താലികെട്ടിയതിന് ശേഷം നാല് ഹെലികോപ്ടറുകളിലായിട്ടാണ് വിവാഹ സംഘം മൈസൂരിലേക്ക് പറന്നുയർന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു താലിക്കെട്ട് ചടങ്ങിൽ സംബന്ധിച്ചത്. താലികെട്ടിന് ശേഷം ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് നിര്‍ത്തിയിട്ട ഹൈലികോപ്ടറില്‍ മൈസൂരിലേക്ക് പുറപ്പെടുകയായിരുന്നു . ഉച്ചയ്ക്ക് ഒരു മണിയോടെ വധൂവരന്മാരും ബന്ധുക്കളും മൈസൂരിലെത്തുകയും വിഭവ സമൃദ്ധമായ കല്യാണ സദ്യ ഉണ്ടുകയും ചെയ്തു .