ബിയര്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ വൈകിയതില്‍ ബിവറേജ് ജീവനക്കാരന്റെ തലയടിച്ചു പൊട്ടിച്ച കേസ്; പ്രതികള്‍ക്കെതിരെ വേണ്ടത്ര തെളിവുകൾ കണ്ടെത്താനായില്ല; നടന്‍ സൗബിനേയും കൂട്ടാളിയേയും കോടതി വെറുതെ വിട്ടു

കൊച്ചി : തണുത്ത ബിയര്‍ ചോദിച്ചപ്പോൾ നല്‍കാന്‍ വൈകിയതിൽ വിദേശമധ്യശാല ജീവനക്കാരനെ മര്‍ദിച്ച കേസില്‍ നടനും സംവിധായകനുമായി സൗബിന്‍ ഷാഹിറിനേയും സുഹൃത്ത് എറണാകുളം എസ്. ആര്‍.എം ഷഹീമിനെയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടു.

2010 നവംബര്‍ 22നായിരുന്നു കേസിന് ആസ്പദമായ സംഭവം . മുല്ലശ്ശേരി കനാല്‍ റോഡിലുള്ള ബിവറേജസ് കോര്‍പറേഷനിലെ ജീവനക്കാരൻ വേണുവിനോട് തണുത്ത ബിയര്‍ ആവശ്യപ്പെടുകയും, നല്‍കാന്‍ താമസിച്ചതില്‍ പ്രകോപിതനായി മര്‍ദിക്കുകയുമായിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്ത് അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ തെളിവുകളുടെ അഭാവത്തോടെ നടനേയും കൂട്ടുപ്രതിയേയും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിടുകയായിരുന്നു.