‘കേരളത്തിലെ ജനങ്ങള്‍ ഇനി മുതല്‍ ബീഫിനു പകരം മത്സ്യം കഴിച്ചാല്‍ മതി’- വി.എച്ച്.പി നേതാവ്

 

കേരളത്തിലെ ജനങ്ങള്‍ ബീഫ് കഴിക്കുന്നതിനു പകരം മത്സ്യം കഴിച്ചാല്‍ മതിയെന്ന് വി എച്ച് പി അന്താരാഷ്ട്ര പ്രസിഡന്റെ അലോക് കുമാര്‍.ഡല്‍ഹിയില്‍ ചേര്‍ന്ന വി എച്ച് പി ഗവേണിങ്ങ് ബോഡി യോഗത്തിലാണ് അലോകിന്റെ പ്രസ്താവന.

തീരദേശ പ്രദേശമായ കേരളത്തില്‍ അധികമായി മീന്‍ ലഭ്യത ഉള്ളപ്പോള്‍ എന്തിനാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനായി ബീഫ് കഴിക്കുന്നതെന്നാണ് അലോക് കുമാര്‍ ചോദിക്കുന്നത്. ‘കേരളം ബീഫ് ഉപഭോക്തൃ സംസ്ഥാനമാണ്. അതും വലിയ അളവില്‍. കന്നുകാലി കശാപ്പിന് യാതൊരു നിയന്ത്രണവും പാലിക്കാത്ത സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ ബീഫ് ഉപയോഗം നിര്‍ത്തണമെന്നും അലോക് പറഞ്ഞു.