(വീഡിയോ കാണാം) മകന്റെ വിവാഹ നിശ്​ചയത്തിന്​ നൃത്ത വിരുന്നുമായി നിത അംബാനി

മുംബൈ: മകന്‍ ആകാശ്​ അംബാനിയുടെ വിവാഹ നിശ്​ചയ ചടങ്ങില്‍ നിത അംബാനി അവതരിപ്പിച്ച നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായി​. ആകാശ്​ അംബാനിയുടെയും ശ്ലോക മേത്തയുടെയും വിവാഹനിശ്​ചയ ചടങ്ങ്​ വ്യാഴാഴ്​ചയായിരുന്നു​.

ഇൗ ചടങ്ങിലാണ്​ നിത ബോളിവുഡ്​ സിനിമയിലെ ഗാനത്തിന് ചുവടുവെച്ചത്‌​. ഭരതനാട്യം നര്‍ത്തകിയാണ്​ 54കാരിയായ നിത അംബാനി. ഗുജറാത്തി സ്​​റ്റൈലില്‍ മെറൂണ്‍ നിറത്തിലുള്ള സാരി ഉടുത്താണ്​ താരം നൃത്തം വെച്ചത്​. ഇന്‍സ്​റ്റഗ്രാമില്‍ പോസ്​റ്റ്​ ചെയ്​ത നൃത്ത ദൃശ്യങ്ങള്‍ക്ക്​ വലിയ പ്രതികരണമാണ്​ ലഭിച്ചത്​​.