എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; ഇതിന് ശേഷം പെൺകുട്ടി നേരിട്ടത് ഒരു വർഷം നീണ്ട പീഡനങ്ങൾ; അവസാനം പൊലീസിൽ പരാതി നൽകാൻ കാരണമിത്

അമരാവതി: ആന്ധ്രപ്രദേശില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി. 22കാരിയായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന പെണ്‍കുട്ടിയുടെ ജന്മദിന പാര്‍ട്ടിക്ക് ശേഷമാണ് പീഡനം നടന്നത്.

പാര്‍ട്ടിക്കായി പെണ്‍കുട്ടിയെ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടിക്കൊണ്ടു പോയി ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. ബോധം പോയതിന് ശേഷം പീഡിപ്പിക്കുകയായിരുന്നു. അതിന് ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ച്‌ വിദ്യാര്‍ത്ഥിനിയെ ബ്ലാക്ക്‌മെയ്ല്‍ ചെയ്യുകയായിരുന്നു, ഇത് കാണിച്ച് സീനയര്‍ വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തിലധികമായി വീണ്ടും പീഡിപ്പിച്ച്‌ വരികയായിരുന്നുവെന്ന് പെൺകുട്ടി പരാതിപ്പെട്ടു. ഒടുവിൽ പഠനം പൂര്‍ത്തിയാക്കി കോളജില്‍ നിന്ന് പുറത്ത് പോയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

കുട്ടബലാത്സംഗത്തിനും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതിന് ഐടി ആക്‌ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പീഡന വിവരം നേരത്തെ കോളജ് അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും അക്കാര്യം പോലീസില്‍ അറിയിക്കാതെ ദൃശ്യം ഡിലീറ്റ് ചെയ്ത് മാപ്പ് പറയാനാണ് അവര്‍ ആവശ്യപ്പെട്ടതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. എന്നാല്‍ ദൃശ്യം ഡിലീറ്റ് ചെയ്യാതെ പ്രതികളായ വംശി, ശിവ റെഡ്ഡി എന്നിവര്‍ ദൃശ്യങ്ങള്‍ സഹപാഠികള്‍ക്ക് കൈമാറിയാതായി പോലീസ് പറഞ്ഞു .

തുടര്‍ന്ന് പീഡന ദൃശ്യങ്ങള്‍ ലഭിച്ച പ്രവീണ്‍ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവത്രെ. ലൈംഗികമായി തനിക്ക് വഴങ്ങണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായത്. പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്ത് അനേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമായാക്കി.