സ്ത്രീത്വത്തെ അപമാനിച്ച ഈ നാറിയെ ഉടനെ പോലീസ് അറസ്റ്റ് ചെയ്യുമെന്നു കരുതാം; തരികിട സാബുവിനെതിരെ സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: കണ്ണൂർ ബിജെപി , യുവമോര്‍ച്ച പ്രവര്‍ത്തക ലസിതാ പാലക്കലിനെ ഫേസ്‌ബുക്കിലൂടെ അപമാനിച്ചതിന് വ്യാപക പ്രതിഷേധം. യുവമോര്‍ച്ച, ബിജെപി , ഹിന്ദു ഐക്യവേദി തുടങ്ങി സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധമാണ് ശക്തമാവുന്നത്. ഇതിനിടെ ബിജെപി അണികളും സാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ ഏറെ രോഷാകുലരാണ്. സന്തോഷ് പണ്ഡിറ്റ് ബിഗ് ബോസ് ഷോയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

ഇത്തരം ഒരു ക്രിമിനലിനെ എത്രയും വേഗം ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ത്രീത്വത്തെ അപമാനിച്ച സാബുവിനെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നും സന്തോഷ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :
‘സ്ത്രീത്വത്തെ അപമാനിച്ച ഈ നാറിയെ ഉടനെ പോലീസ് അറസ്റ്റ് ചെയ്യുമെന്നു കരുതാം…ഇതു പോലൊരു വ്യക്തിയെ ഏഷ്യാനെറ്റ്
ചാനല്‍ പരിപാടിയില്‍ പങ്കെടുപ്പിക്കുവാനൊന്നും
പാടില്ലായിരുന്നു…അവരുടനെ തെറ്റു തിരുത്തും എന്നു കരുതാം…’