അപ്പാനി ശരത് നായകനാവുന്ന ചിത്രം കോണ്ടസയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

അങ്കമാലി ഡയറീസിലെ വില്ലന്‍ വേഷത്തിലൂടെ അരങ്ങേറ്റം കുറിച്ച അപ്പാനി ശരത് നായകനാകുന്ന കോണ്ടസ്സയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തുമെന്ന് സംവിധായകൻ അറിയിച്ചു.

നവാഗതനായ സുദീപ് ഈ എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസില്‍ ആന്റണി വര്‍ഗീസിന്റെ അനിയത്തിയായി അഭിനയിച്ച ആതിര പട്ടേലും, നവാഗതയായ അതുല്യയും ആണ് നായികമാരായെത്തുന്നത്. ശ്രീജിത്ത് രവി, ഹരീഷ് പെരാദി, രാജേഷ് ശര്‍മ്മ, സുനില്‍ സുഗത, കിച് ടെല്ലൂസ്, സുര്‍ജിത്ത്, ബൈജു വാസു, ജോളി ചിറയത്ത്, നിമിഷ കുമാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.


സിപ്പി ക്രീയേറ്റീവ് വര്‍ക്‌സിന്റെ ബാനറില്‍ സുബാഷ് സിപ്പി ആണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി ചിത്രമായ മംഗ്ലീഷിന്റെ തിരക്കഥാകൃത്ത് റിയാസ് ആണ് കോണ്ടസ്സയുടെയും തിരക്കഥ രചിച്ചിരിക്കുന്നത്. അന്‍സര്‍ ത്വയ്യിബ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. ശ്രീറാം പാലക്കാട്, മിഥുന്‍ ജയരാജ്, വി.ടി.മുരളി, മഹാദേവന്‍, ഉദയ് രാമചന്ദ്രന്‍, ഹരിത ഹരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത് ഹരിനാരായണന്‍.ബി.കെ, മിസ്. കോലത്തൂര്‍, സുരാബി, റിജോഷ് എന്നിവരാണ്.