യുഎഇ ചുട്ടുപൊള്ളുന്നു ; വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടാൻ സാധ്യത

ശനിയാഴ്ച യുഎഇയില്‍ രേഖപ്പെടുത്തിയത് 48.6 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു. അതേസമയം വരും ദിവസങ്ങളിലും ചൂട് കൂടുതലായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. യു എ ഇയുടെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.

തെക്കുകിഴക്കന്‍ ഭാഗത്തുനിന്നും വടക്ക് കിഴക്കന്‍ ഭാഗത്തേയ്ക്ക് കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 15 മുതല്‍ 30 വരെ ആയിരിക്കും ഇതിന്റെ വേഗതയെന്നും നിരീക്ഷണ കേന്ദ്രംഅറിയിച്ചു. അറബിക്കടലും ഒമാന്‍ കടലും പൊതുവേ ശാന്തമായിരിക്കും.