ടേക്ക് ഓഫ് സംവിധായകന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തും

പാര്‍വതി, ഫഹദ് ഫാസില്‍ , കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ടേക്ക് ഓഫ് കഴിഞ്ഞ വര്‍ഷമെത്തിയ മലയാള സിനമകളിൽ ഏറ്റവും മികച്ചതായിരുന്നു. ധാരാളം അവാര്‍ഡുകളും ചിത്രത്തെത്തേടിയെത്തിയിരുന്നു. ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍ തന്റെ പുതിയ ചിത്രമൊരുക്കാനുള്ള തിരക്കിലാണ്. ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനെയാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്നും അടുത്തവര്‍ഷം ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അന്‍വര്‍ റഷീദിന്റെ അസ്സോസിയേറ്റ് ഡയറക്ടറായ സലാം ബുക്കരി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദുല്‍ഖര്‍ നായകനായെത്തുന്നുണ്ട്. ജയസൂര്യ ചിത്രം ആടിന്റെ സംവിധായകന്‍ കൂടിയായ മിഥുന്‍ മാനുവലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി കോളേജ് പ്രൊഫസറായെത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.