പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കുന്നവർ കരുതിയിരിക്കുക

ഇന്നത്തെ കാലത്ത് എല്ലാ സ്ത്രീകളും സർവ്വ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് പ്രഗ്നന്‍സി കിറ്റ്. ഗര്‍ഭിണിയാണോ എന്ന് അറിയുന്നതിന് മുമ്പ് സ്ത്രീകളില്‍ മാനസികമായി സമ്മര്‍ദ്ദമുണ്ടാക്കാൻ ഇത് കാരണമാകും. എന്നാല്‍ പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കുന്നവര്‍ നനിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.

കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിക്കാതിരിക്കുക. കിറ്റുകള്‍ക്ക് കൃത്യമായ ഫലം കണ്ടെത്തുന്നതിന് നിശ്ചിത അളവില്‍ ഫെറമോണ്‍ മൂത്രത്തില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. കുറച്ച്‌ ദിവസം കാത്തിരുന്നാല്‍ ഫെറമോണിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കും. രാവിലെ ഉറക്കത്തിൽ നിന്ന് ഉണര്‍ന്നെണീറ്റ ഉടന്‍ പരിശോധന നടത്തിയാല്‍ ഫലം കൃത്യമായി അറിയാമെന്നും വിദഗ്ധര്‍ പറയുന്നു.

ആര്‍ത്തവം തെറ്റുന്നതിന്റെ അടുത്ത ദിനം തന്നെ പരിശോധിക്കാമെങ്കിലും ഫലം കൃത്യമായികൊള്ളണമെന്നില്ല. ഫലം പോസിറ്റീവാണെങ്കില്‍ മൂന്നാഴ്ച്ച മുന്‍പ് തന്നെ ഗര്‍ഭധാരണം നടന്നുവെന്ന് ഉറപ്പിക്കാം. പ്രഗ്നന്‍സി കിറ്റിന്റെ ഉപയോഗം ഈ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിച്ചേക്കാം. കൃത്യമായി ഉപയോഗിച്ചാല്‍ മാത്രമേ പ്രഗ്നന്‍സി കിറ്റ് ഉപകാരപ്രദമാവുകയുള്ളൂ. ആര്‍ത്തവം മുടങ്ങി 72 മണിക്കൂറിനകം പരിശോധന നടത്തുന്നതാണ് ഏറ്റവും ഉത്തമം