ദുബായില്‍ ഈ കമ്പനികളില്‍ ജോലി ചെയ്യാന്‍ നിങ്ങൾ തയ്യാറാണോ? എങ്കിൽ 24 മണിക്കൂറിനുള്ളില്‍ വിസ റെഡി

ദുബായ് : ദുബായില്‍ താഴെ പറയുന്ന കമ്പനികളിൽ ജോലി ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ അടിച്ചു തരും. ജബല്‍ അലി ഫ്രീ സോണ്‍ (ജഫ്‌സ), നാഷണല്‍ ഇന്‍ഡസ്ട്രി പാര്‍ക്ക് (എന്‍എപി ) തുടങ്ങിയ കമ്പനികളാണ് അവിടെ ജോലി ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ റെഡിയാക്കി തരുന്നത്.

ഇതിനായി ജഫ്‌സ, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി അന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഉടമ്ബടിയില്‍ ഒപ്പുവെച്ചു. ഗള്‍ഫ് നാടുകളില്‍ വ്യാപിച്ചു കിടക്കുന്ന 7500 ഓളം കമ്പനികളിലായി ജോലി ചെയ്യുന്ന 1,50,000 പേര്‍ക്ക് ഈ തീരുമാനം സഹായകരമാകും.

ഇത് പെട്ടെന്ന് കൊടുത്താല്‍ തങ്ങളുടെ പ്രധാന ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ ആവശ്യമായ പിന്തുണ ജോലിക്കാരുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ജഫ്‌സ കമ്ബനി അധികൃതര്‍ അറിയിക്കുന്നു. മാത്രമല്ല് ബിസിനസ്സ് വളരെ പുരോഗതി പ്രാപിയ്ക്കാനും ഇത്തരം സേവനങ്ങള്‍ ആവശ്യമെന്നും ജഫ്‌സ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ വിശദീകരിച്ചു.