യുഎഇയില്‍ സമൂഹമാധ്യമങ്ങള്‍ വഴി അനധികൃതമായി പണം ശേഖരിക്കുന്നവര്‍ സൂക്ഷിക്കുക; 500,000 ദിര്‍ഹം പിഴയും മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും

യുഎഇ: യുഎഇയില്‍ സമൂഹമാധ്യമങ്ങള്‍ വഴി അനധികൃതമായി പണംശേഖരിക്കുന്നവര്‍ക്ക് കനത്ത പിഴയീടാക്കിയേക്കും. ഇന്റര്‍നെറ്റിലൂടെ അനധികൃതമായി പണംശേഖരിക്കുന്നവരില്‍ നിന്ന് 500,000 ദിര്‍ഹം വരെ പണം പിടിച്ചെടുക്കും. ഇത്തരം സൈബര്‍ കുറ്റങ്ങള്‍ രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് യുഎഇ അറ്റോണി ജനറല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ജങ്ങളെ പറ്റിച്ചുകൊണ്ടുള്ള ഇത്തരം തട്ടിപ്പുകളെ അത്യന്തം ഗൗരവകരമായി തന്നെ കാണുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയമപരമായ രീതിയില്‍ പണംശേഖരിച്ച്‌ പാവപ്പെട്ടവരെ സഹായിക്കുന്നവരെയാകും ഇത്തരം തട്ടിപ്പുകള്‍ മോശമായി ബാധിക്കുക. ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നവരില്‍ നിന്ന് 500,000 ദിര്‍ഹം വരെ പിഴ ഈടാക്കുകയും. മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്യും.