കാസർകോടിനെ നടുക്കി രണ്ട് മരണങ്ങൾ;ബോവിക്കാനം മല്ലത്ത് ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ സുധാകരൻ വെട്ടേറ്റ് മരിച്ചു;സുധാകരന്റെ ഘാതകനെന്ന് സംശയിക്കുന്നയാൾ ട്രെയിനിന് കുറുകെ ചാടി ആത്മഹത്യ ചെയ്തു

രണ്ട് ഞെട്ടിപ്പിക്കുന്ന മരണവാർത്തകൾക്കാണ് കാസർഗോഡ് ഇന്ന് സാക്ഷ്യം വഹിച്ചത്.
വൈകുന്നേരം ബോവിക്കാനം മല്ലത്ത് ബിഎസ്എൻഎൽ ഡിവിഷണല്‍ എഞ്ചിനിയറായ സുധാകരൻ വെട്ടേറ്റ് മരിച്ചുവെന്ന വാർത്തയാണ് ആദ്യം വന്നത് .സംഭവസ്ഥലത്തെത്തിയ പോലീസിന് പ്രതിയെ കുറിച്ചുള്ള സൂചനയും ലഭിച്ചു.സുധാകരനുമായി കോട്ടൂർ സ്വദേശിയും മല്ലത്ത് കച്ചവടക്കാരനായ രാധകൃഷ്ണൻ എന്നയാൾക്ക് വൈരാഗ്യമുണ്ടതായും രാധകൃഷ്ണനാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസിന് സൂചന ലഭിച്ചു. സുധാകരന്റെ കൊലപാതക വാർത്ത വന്നതിന് അരമണിക്കൂറിന് ശേഷം രാധാകൃഷ്ണൻ ട്രെയിനിന് കുറുകെ ചാടി ആത്മഹത്യ ചെയ്തുവെന്ന വാർത്തയും വന്നു.കുമ്പള റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു രാധാകൃഷ്ണൻ ആത്മഹത്യ ചെയ്തത്.സുധാകരന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.