മഞ്ജു വാരിയര്‍ ഡബ്ല്യുസിസിയില്‍ നിന്ന് രാജിവച്ചതായ വാർത്ത വ്യാജം

മലയാള സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്ടീവില്‍ (ഡബ്യുസിസി)നിന്ന് നടി മഞ്ജു വാരിയര്‍ രാജിവച്ചതാതായി പ്രചരിച്ച വാർത്ത വ്യാജം. അമ്മ പ്രസിഡണ്ട് നടന്‍ മോഹന്‍ലാലിനെ ഇക്കാര്യം അറിയിച്ചതായിട്ടായിരുന്നു പ്രചാരണം നടത്തിയിരുന്നത്. കത്ത് ഒരാഴ്ച മുന്‍പു നല്‍കിയെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇത്തരമൊരു കത്ത് ഇന്നലെ രാത്രി വരെ ഡബ്ല്യുസിസിക്കു കിട്ടിയിട്ടില്ലന്ന് അറിയിച്ചു.