ഓപ്പോയുടെ പുതിയ ഓ-ഫ്രീ വയർലെസ് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് അത്ഭുതം സൃഷ്ടിക്കാൻ വിപണിയിലെത്തുന്നു

ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ വയര്‍ലെസ് ഹെഡ്‌സെറ്റ് മോഡലായ ഓ-ഫ്രീയെ വിപണിയിലെത്തിച്ചു. ട്രൂ വയര്‍ലെസ് സ്റ്റീരിയോ ടെക്നോളജി രണ്ട് ഇയര്‍ ബഡിലും ഉപയോഗിച്ചിരിക്കുന്നതാണ് മാറ്റം. മൊബൈല്‍ ഫോണില്‍ നിന്നും വരുന്ന ശബ്ദ തരംഗങ്ങളെ കൃത്യതയോടെ രണ്ട് ബഡിലും എത്തിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ചൈനീസ് വിപണിയിലാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഉടന്‍ മറ്റ് രാജ്യങ്ങളിലും എത്തുമെന്നാണ് റിപ്പോർട്ട്.

Image result for oppo o free wireless bluetooth

ആഗസ്റ്റ് മാസം മുതല്‍ മാത്രമേ ലഭ്യമായി തുടങ്ങുകയുള്ളു. ശബ്ദം നിയന്ത്രിക്കുന്നതിനും സംഗീതം പോസ് ചെയ്യുന്നതിനും പ്ലേബാക്കിനായും പ്രത്യേക സംവിധാനം ഈ മോഡലിൽ രൂപപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ചാര്‍ജിംഗ് കേസും ഹെഡ്സെറ്റിനൊപ്പം ലഭ്യമായേക്കും. മുഴുവന്‍ ചാര്‍ജ് ചെയ്താല്‍ 12 മണിക്കൂര്‍ വരെ ബാക്കപ്പ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 4 മണിക്കൂര്‍ നിരന്തരമായി പാട്ട് കേള്‍ക്കാനുള്ള ബാറ്ററി കരുത്തുമുണ്ട്.