ഇങ്ങനെയും അബദ്ധം പറ്റുമോ? ട്രെയിലറിന് പകരം സിനിമ മുഴുവനും അപ്‌ലോഡ് ചെയ്ത് സോണി

ഹോളിവുഡ് സിനിമ ‘ഖാലി ദ കില്ലറിന്റെ’ ട്രെയിലറിന് പകരം സോണി പിക്‌ചേഴ്‌സ് സിനിമ മുഴുവന്‍ അപ്‌ലോഡ് ചെയ്തു. ഇന്നലെയാണ് സംഭവം. സിനിമ മുഴുവന്‍ അപ്‌ലോഡ് ചെയ്തിട്ടും സോണി അബദ്ധം തിരിച്ചറിഞ്ഞിരുന്നില്ല.

സിനിമ യൂട്യൂബ് ചാനലില്‍ എട്ട് മണിക്കൂറോളം കിടന്നു. ഈ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് സോണി അബദ്ധം തിരിച്ചറിഞ്ഞത്.

11,000ത്തലിധകം പേര്‍ ഇതിനകം സിനിമ യൂട്യൂബില്‍ നിന്ന് കണ്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അബദ്ധം തിരിച്ചറിഞ്ഞ സോണി സിനിമ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. റിച്ചാര്‍ഡ് കാബ്രല്‍ നായകനാകുന്ന സിനിമ സംവിധാനം ചെയുന്നത് ജോണ്‍ മാത്യുവാണ്.