(വീഡിയോ കാണാം) പത്തൊന്‍പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായിയും അനില്‍ കപൂറും ഒന്നിക്കുന്നു; കിടിലൻ ട്രെയിലറുമായി ‘ഫന്നേ ഖാന്‍’

പത്തൊന്‍പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായിയും അനില്‍ കപൂറും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ‘ഫന്നേ ഖാന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ശരിക്കും ഒരു സൂപ്പര്‍ താരത്തിന്റെ രൂപപരിവേഷങ്ങളോടെ എത്തിയിരിക്കുന്ന ഐശ്വര്യയില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് അനില്‍ കപൂര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗായകനാകാനുള്ള മോഹവുമായി ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് ഇപ്രാവശ്യം അനില്‍ കപൂര്‍ എത്തിയിരിക്കുന്നത്.

ഫന്നേ ഖാന്‍ നിര്‍മ്മിച്ചിരിക്കുന്നത് രാകേഷ് ഓംപ്രകാശ് മെഹ്റ പിക്ച്ചേഴ്സും ടി-സീരിസും അനില്‍ കപൂര്‍ ഫിലിംസ് കമ്പനി നെറ്റ്വര്‍ക്കും ചേര്‍ന്നാണ്. ഡച്ച്‌ ചിത്രമായ എവരിബഡീസ് ഫെയിമസിന്റെ റീമേക്കാണ് ഫാന്നേ ഖാന്‍. 2001ല്‍ നടന്ന 73-മത് അക്കാദമി അവാര്‍ഡ് വേളയില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ‘എവരിബഡീസ് ഫേമസ്’ എന്ന ബെല്‍ജിയന്‍ ചിത്രം സ്വന്തമാക്കിയിരുന്നു. തന്റെ മകള്‍ നല്ലൊരു ഗായികയാവണമെന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനെ ചുറ്റിപ്പറ്റിയാണ് ചിത്രം.