ലോകം കാത്തിരിക്കുന്ന പോരാട്ടത്തിന് ഇനി നിമിഷങ്ങള്‍ മാത്രം; മാഴ്സലോ കളിക്കും

 

 

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ ബ്രസീല്‍-ബെല്‍ജിയം പോരാട്ടത്തിന്റെ ആദ്യ പതിനൊന്നിനെ പ്രഖ്യാപിച്ചു. രണ്ട് മാറ്റങ്ങളോടെയാണ് ഇരു ടീമുകളും അവസാന എട്ടിലെ പോരാട്ടത്തിനിറങ്ങുന്നത്.

പരിക്കില്‍ നിന്നും മോചിതനായി മാഴ്‌സെലോ തിരിച്ചെത്തുന്നതാണ് ബ്രസീലിലെ പ്രധാന മാറ്റം. സസ്‌പെന്‍ഷനിലായ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസമിറോയ്ക്ക് പകരം ഫെര്‍ണാണ്ടീഞ്ഞോയ്ക്കാണ് പരിശീലകന്‍ ടിറ്റെ ചുമതല നല്‍കിയിരിക്കുന്നത്.
അതേസമയം, ബെല്‍ജിയം ടീമില്‍ ഫെല്ലിയാനിയും ചാട്‌ലിയും ആദ്യ പതിനൊന്നില്‍ ഇടം നേടി. കറാസോ, മെര്‍ട്ടന്‍സ് എന്നിവര്‍ക്ക് പകരമായാണ് ഫെല്ലിയാനിയും ചാട്‌ലിയും എത്തുന്നത്.