കേസുകള്‍ വിഭജിച്ച്‌ നല്‍കാനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിനു തന്നെയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേസുകള്‍ വിഭജിച്ചു നല്‍കുന്നതിന്​ പരമാധികാരം ചീഫ്​ ജസ്​റ്റിസിനു തന്നെയാണെന്ന്​ സുപ്രീം കോടതി. മുന്‍ നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമനുമായ ശാന്തി ഭൂഷന്റെ ഹര്‍ജി പരിഗണിക്കവെയാണ് പരമാധികാരി ആരെന്ന ചോദ്യത്തിന് സുപ്രീം കോടതി വ്യക്തത വരുത്തിയത്.

വിവിധ ബെഞ്ചുകള്‍ക്ക്​ ​കേസുകള്‍ കൈമാറുന്നതിനും ജഡ്​ജിമാരെ നിയമിക്കുന്നതിനും മുതിര്‍ന്ന ജഡ്​ജിമാരുടെ പാനല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ശാന്തി ഭൂഷണ്‍ ഹരജി നല്‍കിയത്​. എന്നാല്‍ നിലവിലെ സംവിധാനത്തെ കുത്തഴിഞ്ഞതാക്കാന്‍ മാത്രമേ ഇത്​ ഉപകരിക്കൂവെന്ന്​ അറ്റോര്‍ണി ജനറല്‍ ഹരജിയെ എതിര്‍ത്തുകൊണ്ട്​ വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തര്‍ക്കം വേണ്ടെന്ന്​ വ്യക്​തമാക്കിയ കോടതി ശാന്തി ഭൂഷന്‍റ ഹരജി തള്ളി.

കേസുകള്‍ വിഭജിച്ച്‌ ബെഞ്ചുകള്‍ക്ക് നല്‍കുന്നതിനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത്. ഏതുബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം. ഇക്കാര്യത്തില്‍ സംശയമോ തര്‍ക്കമോ ഇല്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാലു ജഡ്ജിമാര്‍ പരസ്യമായി പത്രസമ്മേളനം വിളിച്ച് കോടതിയല്‍ നടക്കുന്നത് നല്ലകാര്യമല്ലെന്നും വ്യക്തമാക്കിയിരുന്നു. ബിജെപി നേതാവ് അമിത്ഷാ പ്രതിയായ കേസാണ് ജസ്റ്റിസ് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടത്.