ഫുട്ബോൾ കളിക്കിടയിൽ മെസ്സിയെ അനുകരിച്ച യുവാവിന് ദാരുണാന്ത്യം

ഫുട്ബോൾ ആരാധകരുടെ ലോകത്ത് നിന്നും മറ്റൊരു ദുരന്ത വാർത്ത കൂടി. അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയെ കളിക്കിടയിൽ അനുകരിക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം.കൊൽക്കത്ത സ്വദേശിയായ സാഗർ ദാസ് (19) ആണ് മരിച്ചത്. ജൂലൈ നാലിന് കൊല്‍ക്കത്തയിലാണ് സംഭവം. ആഭ്യന്തര ടൂര്‍ണമെന്റില്‍ മെസ്സിയുടെ നീക്കങ്ങള്‍ അനുകരിക്കവേ പന്ത് നെഞ്ചില്‍ തട്ടുകയും നിയന്ത്രണം തെറ്റിയ യുവാവ് കുഴഞ്ഞിവീഴുകയുമായിരുന്നു.ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയും ചെയ്തു.
സഹകളിക്കാരന്റ പാസ് സ്വീകരിച്ച് ഗോളാക്കാനുള്ള ശ്രമത്തിനിടയില്‍ പന്ത് നെഞ്ചില്‍ പതിക്കുകയും തല്‍ക്ഷണം കുഴഞ്ഞുവീഴുകയുമായിരുന്നു.