(വീഡിയോ കാണാം) പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

ലക്‌നൗ: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആള്‍ത്താമസമില്ലാത്ത സ്ഥലത്തെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടി അലറിവിളിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ‘ഭയ്യാ ഒന്നും ചെയ്യല്ലേ..’ എന്ന് പറഞ്ഞ് നിലവിളിക്കുന്ന പെണ്‍കുട്ടിയെ അക്രമികള്‍ ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം. ഒരാള്‍ പെണ്‍കുട്ടിയുടെ മുടി പിടിച്ച്‌ അക്രമിക്കുമ്ബോള്‍ മറ്റ് രണ്ടുപേര്‍ ശരീരത്തില്‍ ചുറ്റിപ്പിടിച്ചിരിക്കുകയാണ്.

പീഡന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആകാശ്, രാഹുല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാമനെ കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉന്നാവോ പൊലീസ് സൂപ്രണ്ട് അനൂപ് സിംഗ് അറിയിച്ചു. അടങ്ങിയിരുന്നില്ലെങ്കില്‍ ചെരിപ്പുകൊണ്ട് അടികിട്ടുമെന്നും വീഡിയോ വൈറലാക്കുമെന്നും അക്രമികളില്‍ ഒരാള്‍ പറയുന്നുണ്ട്.

വീഡിയോയുടെ ഉറവിടം അന്വേഷിച്ച്‌ വരികയാണെന്നും പ്രചരിക്കുന്നത് തടയാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അനൂപ് സിംഗ് വ്യക്തമാക്കി. കഴിഞ്ഞമാസം ഉന്നാവോയില്‍ ഒമ്പതുവയസുകാരി ക്രൂരപീഡനത്തിന് ഇരയായിരുന്നു.