ദൈവമുണ്ടെന്ന് തെളിയിച്ചാല്‍ രാജിവെക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്

മനില: ദൈവമുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടെര്‍ട്ട്. ‘പിറന്നുവീഴുന്ന നവജാത ശിശുക്കള്‍ പാപികളാണെന്നും അവരെ പള്ളിയില്‍ കൊണ്ടുപോയി പണമടച്ച്‌ മാമോദീസ മുക്കിയാല്‍ മാത്രമേ കളങ്കരഹിതരാകൂ എന്ന വിശ്വാസത്തിലൂടെ എന്താണ് അര്‍ഥമാക്കുന്നത്’. ഇതില്‍ എന്ത് യുക്തിയാണുള്ളതെന്നും ഡ്യൂടെര്‍ട്ട് ചോദിച്ചു.റോമന്‍ കാത്തോലിക്ക വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഫിലിപ്പീന്‍സിലെ പ്രഥമപൗരന്‍ ദൈവം മണ്ടനാണെന്ന് പറഞ്ഞ് നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു. ദൈവവുമായി സംസാരിക്കുന്ന സെല്‍ഫിയോ ചിത്രമോ തനിക്ക് തെളിവായി ആരെങ്കിലും നല്‍കിയാല്‍ തല്‍ക്ഷണം താന്‍ പ്രസിഡന്റ് പദം രാജിവെക്കുമെന്നും 73കാരനായ ഡ്യൂടെര്‍ട്ട് പരിഹാസിച്ചു.