റഷ്യയിൽ ഇംഗ്ലീഷ് പടയോട്ടം;സ്വീഡനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട് സെമിയിൽ

റഷ്യൻ ലോകകപ്പിലെ മൂന്നാം ക്വാർട്ടർ മത്സരത്തിൽ സ്വീഡനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട് സെമിഫൈനലിൽ കടന്നു.മിഗ്വയര്‍ നേടിയ ഗോളിലാണ് ഇംഗ്ലണ്ട് മുന്നിലേറിയത്.

ഇംഗ്ലണ്ടിനൊപ്പമെത്താന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ആധിപത്യം നേടാനാവാത്തതാണ് സ്വീഡനെ കുഴയ്ക്കുന്നത്.

വീണ്ടും, സ്വീഡിഷ് ബോക്‌സിനുള്ളിലേക്ക് ഇംഗ്ലണ്ട് കൂട്ടത്തോടെ നടത്തിയ ആക്രമണത്തില്‍ അടുത്ത ഗോള്‍ പിറന്നു. ജെസ്സെ ലിന്‍ഗാര്‍ഡ് ഉയര്‍ത്തിവിട്ട പന്തില്‍ ഡെലെ അലിയുടെ ക്ലോസ് റേഞ്ചര്‍ ഹെഡറിലൂടെയാണ് പന്തു വലയിലായത്. സ്‌കോര്‍ 2-0