ആര്‍എക്‌സ് 100ന്റെ പുതിയ ട്രെയിലര്‍ കാണാം

തെലുങ്ക് ചിത്രം ആര്‍എക്‌സ് 100ന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. അജയ് ഭൂപതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തികേയ ഗുമ്മകൊണ്ടയാണ് നായകന്‍. ഹിന്ദി ടെലിവിഷന്‍ സീരീയലുകളിലൂടെ ശ്രദ്ധേയയായ പായല്‍ രജ്പുത് ആണ് കാര്‍ത്തികേയയുടെ നായികയായെത്തുന്നത്. പായലിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ആര്‍എക്‌സ് 100. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.